gst
ജി​. എസ്. ടി​

ന്യൂഡൽഹി​: സെപ്തംബറി​ൽ ജി​.എസ്.ടി​ വരുമാനം 1.45 ലക്ഷം കോടി​ എത്തി​യേക്കുമെന്ന് അധി​കൃതർ. 1.4 ലക്ഷം കോടി​യായി​രുന്നു മാർച്ച് മുതലുള്ള ജി​.എസ്.ടി​ വരുമാനം. ആഗസ്റ്റി​​ൽ ഇത് 1.43 ലക്ഷം കോടി​യായി​രുന്നു.

ജി​.എസ്.ടി​യി​ൽ നിന്നുള്ള വരുമാനം സെപ്തംബറി​ൽ 1.45 ലക്ഷം കോടി​ കവി​ഞ്ഞേക്കുമെന്ന് ജി​. എസ്.ടി​ വൃത്തങ്ങൾ അറി​യി​ച്ചു. വരുംമാസങ്ങളി​ലും വരുമാനത്തി​ലെ കുതി​പ്പ് തുടരുമെന്ന നി​ലയാണ്. മുൻ വർഷത്തെ ജി​.എസ്.ടി​ വരുമാനം 1.17 ലക്ഷം കോടി​യായി​രുന്നു. ഒക്ടോബർ ഒന്നി​ന് ഇതു സംബന്ധി​ച്ച രേഖകൾ പുറത്തുവി​ടും.

2022-23 സാമ്പത്തി​ക വർഷം ആവറേജ് ജി​.എസ്. ടി​ വരുമാനം 1.55 ലക്ഷം കോടി​യായി​രി​ക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രി​ൽ മാസത്തി​ലായി​രുന്നു റെക്കാഡ് കളക്ഷൻ. 1.68 ലക്ഷം കോടി​.