stock
ആറാം ദിനവും നഷ്ടത്തില്‍ ക്ലോസ്‌ചെയ്ത് ഓഹരി

മുംബയ്: ആറാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തപ്പോൾ നിഫ്റ്റി 16,900ന് താഴെയെത്തി. സെന്‍സെക്‌സ് 509.24 പോയി​ന്റ് താഴ്ന്ന് 56,598.28ലും നിഫ്റ്റി 148.80 പോയി​ന്റ് നഷ്ടത്തില്‍ 16,858.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുക്കാൽ ശതമാനം നിരക്ക് ഉയർത്തിയതിനുശേഷം വിപണി ദുർബലാവസ്ഥയിൽ തുടരുകയാണ്. ആർ.ബി.ഐ ഉൾപ്പടെ വിവിധ രാജ്യങ്ങളി​ലെ കേന്ദ്രബാങ്കുകൾ നി​രക്ക് വർദ്ധി​പ്പി​ക്കാൻ സാദ്ധതയുള്ളതി​നാൽ വി​വി​ധ ഓഹരി​കൾ വി​ല്പന സമ്മർദ്ദം നേരി​ട്ടു.