
ഇന്ത്യയിലെയും ലോകത്തെ തന്നെയും ഏറ്റവും സമ്പന്നമായ ഹിന്ദുക്ഷേത്രമാണ് തിരുമല തിരുപ്പതി ക്ഷേത്രം. ഇപ്പോഴിതാ ക്ഷേത്രത്തിന്റെ സ്വത്ത് വിവരം പുറത്തുവിട്ടിരിക്കുകയാണ് നടത്തിപ്പ് ചുമതലയുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം. രാജ്യത്തെമ്പാടുമുള്ള 960 വസ്‌തു വകകളിൽ നിന്നായി 85705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് ദേവസ്ഥാനം ചെയർമാൻ വൈ.വി, സുബ്ബറെഡ്ഡി വ്യക്തമാക്കി, വിവിധ ബാങ്കുകളിലായി 14000 കോടിയിലധികം രൂപ സ്ഥിര നിക്ഷേപവും14 ടൺ സ്വർണം ശേഖരവും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തമായുണ്ട്.
. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിയ്ക്ക് സ്വന്തമായുണ്ട്.ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂർണവിവരം ട്രസ്റ്റ് പുറത്തുവിടുന്നത്. സർക്കാർ കണക്കനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. 1974നും 2014നും ഇടയിൽ വിവിധ ടി,ടി,ഡ ട്രസ്റ്റുകൾ ട്രസ്റ്റിന് കീഴിലെ 113 സ്വത്തുവകകൾ പലതവണ ഒഴിപ്പിച്ചിട്ടുണ്ട. എന്നാൽ 2014ന് ശേഷം ഇന്നുവരെ സ്വത്തുക്കളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും റെഡ്ഡി വ്യക്തമാക്കി.
. കഴിഞ്ഞ വർഷമാണ് ആദ്യത്തെ ധവളപത്രം പുറത്തിറക്കിയത്. എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങൾ അടങ്ങിയ രണ്ടാമത്തെ ധവളപത്രം ടി,ടി,ഡി വെബ്‌സൈറ്റിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്