blast

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉദംപൂരിൽ നിർത്തിയിട്ടിരുന്ന ബസിൽ സ്‌ഫോടനം. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളിൽ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.

സ്‌ഫോടനത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കാശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനകളും സ്ഥലത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10:45 ഓടെ ഡൊമെയിൽ ചൗക്കിലും സമാനമായ രീതിയിൽ സ്‌ഫോടനമുണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഈ പ്രദേശത്തിന് നിന്ന് നാല് കിലോമീറ്റർ അകലെയാണ് ഇപ്പോൾ സ്‌ഫോടനമുണ്ടായിരിക്കുന്നത്.