
ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഗാന്ധി കുടുംബം അദ്ധ്യക്ഷപദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കികഴിഞ്ഞു. ഇതിനിടെ രാഷ്ട്രീയരംഗത്ത് ശക്തമായി പ്രവർത്തിക്കുന്ന പ്രിയങ്ക ഗാന്ധിയെ അദ്ധ്യക്ഷയാക്കാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി ആസാമിൽ നിന്നുള്ള കോൺഗ്രസ് എംപിയായ അബ്‌ദുൾ ഖലീഖ് രംഗത്തെത്തിയിരിക്കുകയാണ്.
പ്രിയങ്ക വാദ്ര കുടുംബത്തിന്റെ മരുമകൾ ആണെന്നും ഭാരതീയ പാരമ്പര്യ പ്രകാരം ഗാന്ധി കുടുംബാംഗമല്ലെന്നുമാണ് എം പി ചൂണ്ടിക്കാട്ടുന്നത്.കോൺഗ്രസ് അദ്ധ്യക്ഷ പദവി രാഹുൽ ഗാന്ധി വീണ്ടും നിഷേധിച്ചതിനാൽ പ്രിയങ്ക ഗാന്ധിയാണ് മികച്ച മത്സരാർത്ഥിയെന്നാണ് താൻ കരുതുന്നതെന്ന് അബ്‌ദുൾ ഖലീഖ് ട്വീറ്റ് ചെയ്തു. ഭാരതീയ പാരമ്പര്യ പ്രകാരം വിവാഹശേഷം ഒരു വനിത ഭർത്താവിന്റെ കുടുംബാംഗമായി മാറുന്നു. അതിനാൽ പ്രിയങ്ക ഗാന്ധി കുടുംബാംഗം അല്ലെന്നും ഒരു അഭിമുഖത്തിൽ എംപി വ്യക്തമാക്കി.
As Shri Rahul Gandhi is denying to become @INCIndia President again, I consider @priyankagandhi as best candidate. Being daughter in law of Vadra family, she is no more member of Gandhi family as per Indian tradition.#CongressPresidentPolls
— Abdul Khaleque (@MPAbdulKhaleque) September 28, 2022
#WATCH | Congress MP Abdul Khaleque says, "Priyanka GV should be Congress chief.Rahul Gandhi says,nobody from Gandhi family should become one. Women become a part of that family where they go after marriage. Today,she's Vadra family's daughter-in-law, not a part of Gandhi family" pic.twitter.com/YFRZLIgAmI
— ANI (@ANI) September 28, 2022
അതേസമയം, രാജ്യസഭാ എം.പിയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയേറുകയാണ്. രാജസ്ഥാനിലെ അപ്രതീക്ഷിത നീക്കത്തിലൂടെ ഹൈക്കമാൻഡ് കൈവിട്ട അശോക് ഗെലോട്ടിന് പകരമാകും ദിഗ് വിജയ് സിംഗ് എത്തുകയെന്നാണ് വിവരം. നിലവിൽ ഡോ. ശശി തരൂർ എം.പി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തയ്യാറായിരിക്കുന്നത്. മത്സരാർത്ഥികളുടെ അവസാന പട്ടിക ഒക്ടോബർ എട്ടിന് പുറത്തുവിടും. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 19ന് ഫലം പുറത്തുവരും.