garba-event

അഹമ്മദാബാദ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തം കാണാനെത്തിയ മുസ്ലിം യുവാക്കൾക്ക് നേരെ ബജരംഗ് ദൾ പ്രവർത്തകരുടെ ആക്രമണം. അഹമ്മദാബാദ് എസ്‌പി റിംഗ് റോഡിനടുത്തുള്ള മൈതാനത്തായിരുന്നു സംഭവം. സ്ത്രീകളെ ഉപദ്രവിക്കാനും മോഷണം നടത്താനും എത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ഇവരെ ആക്രമിച്ചത്. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിൽ സംഭവത്തിൽ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.

ഗർബ നൃത്തം കാണാനെത്തുന്നവർക്ക് നേരത്തേ മദ്ധ്യപ്രദേശ് സർക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരുന്നു. ഗർ‍ബ നൃത്ത പരിപാടികൾ ലൗ ജിഹാദിന് കാരണമാകുന്നു എന്നോരാപിച്ചാണ് തിരിച്ചറിയൽ കാർഡ് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ, ദാണ്ഡിയ പരിപാടികളിലേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് നേരത്തെ വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു.