girl

കുട്ടികളുടെ ചില വീഡിയോകൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ടിവി കാണുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോയ്ക്ക് എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? കുട്ടി തനിച്ചല്ല ടിവി കാണുന്നത്. കൂടെ പന്ത്രണ്ട് അടി നീളമുള്ള ഒരു പെരുമ്പാമ്പും ഉണ്ട്.

പാമ്പിന്റെ മേലിരുന്നാണ് നാല് വയസുകാരി ടിവി കാണുന്നത്. ഇതിനിടയിൽ പാമ്പ് വായ തുറക്കുന്നു. ഇത് കുട്ടിയെ ഉപദ്രവിക്കുമോ എന്ന് കാണുന്നവർക്ക് തോന്നുമെങ്കിലും അങ്ങനെയൊന്നും സംഭവിക്കുന്നില്ല. കുട്ടി ഇടയ്ക്ക് ചിരിക്കുന്നതും വീഡിയോയിൽ കാണാം. 'നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല, ഈ കൊച്ചുകുട്ടി സുരക്ഷിതയാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 'അവർ ജംഗിൾബുക്ക് ആണോ കാണുന്നത്'. 'ആ പാമ്പ് കുട്ടിക്ക് നൽകുന്ന കെയറിംഗ് നോക്കൂ'- എന്നൊക്കെയാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. വേറെ ചിലരാകട്ടെ പാമ്പിൽ നിന്ന് കുഞ്ഞിന് അപകടം ഉണ്ടായേക്കാം എന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്. വീട്ടിൽ വളർത്താൻ പറ്റിയ ജീവിയല്ല പെരുമ്പാമ്പെന്നും ഇതൊരു വന്യജീവിയാണെന്നുമാണ് കമന്റുകൾ.

View this post on Instagram

A post shared by LADbible (@ladbible)