
വെറൈറ്റി ഫുഡുകൾ പരീക്ഷിക്കാനും കഴിക്കാനും ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ ഉണ്ട്. അങ്ങനെയുള്ളവർക്ക് കാണാൻ പറ്റിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡയറി മിൽക്ക് പക്കാവടയാണ് ആ വെറൈറ്റി വിഭവം.
ഒരു തെരുവ് കച്ചവടക്കാരിയാണ് ഈ വിഭവം പാകം ചെയ്യുന്നത്. ഉള്ളി, കടലമാവും മഞ്ഞൾപ്പൊടിയും ഉപ്പുമൊക്കെയിട്ടുവച്ച കൂട്ടിൽ മുക്കിയെടുത്താണ് സാധാരണയായി പക്കാവട ഉണ്ടാക്കുന്നത്. എന്നാൽ ഈ പക്കാവടയിൽ ഉള്ളിക്ക് പകരം ഡയറി മിൽക്കാണ് ഉപയോഗിക്കുന്നത്.
തയ്യാറാക്കിവച്ചിരിക്കുന്ന കടലമാവിൽ ഡയറിമിൽക്ക് മുക്കി എണ്ണയിൽ പൊരിച്ചെടുക്കുന്നു. തുടർന്ന് അതിന് മുകളിൽ കുറച്ച് മസാല വിതറി, ചട്നിക്കൊപ്പം വിതരണം ചെയ്യുകയാണ് യുവതി. ആർ ജെ രോഹൻ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം പേരാണ് ഈ കുക്കിംഗ് വീഡിയോ ഇതിനോടകം കണ്ടത്.