beauty

മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് താരൻ. താരൻ വരുന്നതിലൂടെ മുടികൊഴിച്ചിൽ വർദ്ധിക്കുകയും മുടിയുടെ ആരോഗ്യം കുറയുകയും ചെയ്യുന്നു. താരൻ വന്നുകഴിഞ്ഞാൽ അത് മാറാൻ വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പല വഴികളും പലരും പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ലഭിച്ചെന്നുവരില്ല. എന്നാൽ താരൻ പൂർണമായും മാറ്റാൻ കഴിയുന്ന പ്രകൃതിദത്ത മാർഗങ്ങളുണ്ട്. ഇത് കൃത്യമായി ചെയ്തുകഴിഞ്ഞാൽ താരനും മുടി കൊഴിച്ചിലും പൂർണമായും മാറുമെന്ന് മാത്രമല്ല മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ മാർഗങ്ങൾ നിങ്ങളെ സഹായിക്കുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ടവൽ തെറാപ്പി.

ടവൽ തെറാപ്പി

പേര് സൂചിപ്പിക്കുന്നതുപോലെ ടവൽ പിന്നെ ഒരൽപ്പം ഓയിൽ, കുറച്ച് ചൂടുവെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ആവണക്കെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ചോളം എണ്ണ എന്നിവ ഒരേഅളവിൽ എടുക്കുക. ഇത് ചൂടാക്കി രാത്രി കിടക്കുന്നതിന് മുമ്പ് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവൻ ഇത് മുടിയിൽ വയ്ക്കണം. ഷവർ ക്യാപ്പ് ഉപയോഗിക്കാവുന്നതാണ്. പിറ്റേദിവസം രാവിലെ ഒരു ടവൽ ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് എടുക്കുക. ഈ ടവൽ 20മിനിട്ട് തലയിൽ കെട്ടിവയ്ക്കണം. പിന്നീട് ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകാവുന്നതാണ്. ഷാംപുവിന് പകരം താളി ഉപയോഗിക്കാൻ പറ്റുമെങ്കിൽ അതാവും ഏറ്റവും നല്ലത്.

ഈ ടവൽ തെറാപ്പി മുടിക്ക് നൽകുന്ന ഗുണങ്ങൾ പലതാണ്. ഇതിലൂടെ മുടി വേരുകൾക്ക് നല്ല ബലം നൽകാനും മുടി വളർച്ച ഇരട്ടിയാക്കാനും സഹായിക്കുന്നു. ഒറ്റ ഉപയോഗത്തിൽ തന്നെ താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറുകയും ചെയ്യുന്നതാണ്.