sera

കോട്ടയം: തിളച്ചപാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര പയ്യംപള്ളിയിൽ പ്രിൻസ് തോമസ് - ദിയാ മാത്യു ദമ്പതികളുടെ ഏകമകൾ സെറാ മരിയ പ്രിൻസ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ 12നായിരുന്നു സംഭവം. പാൽ തിളപ്പിക്കുന്നതിനിടെ ദിയയുടെ കൈതട്ടി സോസ് പാൻ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം. അസ്വാഭാവിക മരണത്തിന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.