
ബംഗളൂരു: ഇന്ത്യയെ ഒന്നിപ്പിക്കുന്നവരെയും ശിഥിലമാക്കുന്നവരെയും ജനത്തിനറിയാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളും ഫ്ലക്സുകളും ബി.ജെ.പി തകർത്തെന്ന കോൺഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലക്സ് സ്ഥാപിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.