sndp
മൈസൂരുവിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗം നേതൃത്വ ക്യാമ്പിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ 25 വർഷങ്ങളുടെ കർണാടകയിലെ ആഘോഷ ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ പ്രസംഗിക്കുന്നു.

മൈസൂരു: സംഘടിച്ച് നിന്നാൽ കേരളം ആരു ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാൻ കഴിയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റിലും, യോഗത്തിലും വെള്ളാപ്പള്ളിയുടെ 25 വർഷത്തെ ധന്യ സാരഥ്യത്തിന്റെ ആഘോഷ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ആര് ഭരണത്തിൽ വന്നാലും ഈഴവ സമൂഹത്തെ അവഗണിക്കുകയാണ്. സംഘടിത മത ശക്തികൾക്കും വോട്ട് ബാങ്കിനും എന്തും വാരിക്കോരി കൊടുക്കാൻ എല്ലാ രാഷ്ട്രീയ

നേതൃത്വങ്ങളും തയ്യാറാവുന്നു. ഭരണം നിലനിറുത്താൻ ഇടതുപക്ഷം ആദർശം മാറ്റിവച്ച് സംഘടിത മത ശക്തികളെ താലോലിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ അധികാരത്തിലൂടെ സാമൂഹ്യനീതി നേടിയെടുക്കാൻ ശക്തമായ പ്രവർത്തനങ്ങൾക്ക് സജ്ജമാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.