crime

റാഞ്ചി: ജാർഖണ്ഡിലെ ഗുംലയിലെ നൃത്തം ചെയ്യാൻ വിസമ്മതിച്ച ആറാം ക്ലാസ് വിദ്യാർത്ഥികളെ അദ്ധ്യാപകൻ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മരത്തടിക്ക് മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ 13 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുംലയിലെ സെന്റ് മൈക്കിൾസ് സ്‌കൂളിൽ ഇന്നലെയായായിരുന്നു സംഭവം. ഇവിടെ അദ്ധ്യാപകനായ വികാസ് സിറിലാണ് കുട്ടികളെ മർദ്ദിച്ചത്.

താൻ നിർദ്ദേശിച്ചതനുസരിച്ച് നൃത്തം ചെയ്യാൻ കുട്ടികൾ വിസമ്മതിച്ചതോടെയാണ് വികാസ് പ്രകോപിതനായത്. അദ്ധ്യാപകൻ മർദ്ദിച്ചത് സംബന്ധിച്ച് കുട്ടികൾ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ മർദ്ദനം തുടരാനാണ് പ്രിൻസിപ്പൽ അദ്ധ്യാപകനോട് നിർദ്ദേശിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ പ്രകോപിതരായ രക്ഷിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ മർദ്ദിച്ചത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ധ്യാപകർ തങ്ങളുടെ കടമ നിറവേറ്റുന്നില്ലെന്നും രക്ഷാകർത്താക്കൾ പറഞ്ഞു. അദ്ധ്യാപകർ മൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നതെന്നും അവർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ചെന്ന് പൊലീസ് അറയിച്ചു. അതേസമയം, രക്ഷിതാക്കളുടെ പരാതിയിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ശിശിർ കുമാർ സിംഗും അന്വേഷണ സംഘത്തെ നിയോഗിച്ചു.