cbi

ന്യൂഡൽഹി: അന്താരാഷ്ട്ര ബന്ധങ്ങളുള്ള രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തകർക്കുന്നതിന് ഇന്റർപോൾ, സംസ്ഥാന പൊലീസ് എന്നിവരുമായി ചേർന്ന് സി.ബി.ഐ നടത്തിയ 'ഓപ്പറേഷൻ ഗരുഡ"യിൽ 175 പേർ അറസ്റ്റിലായി. 127 കേസുകളുമെടുത്തു.

സി.ബി.ഐക്കും എൻ.സി.ബിക്കും പുറമെ പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, മണിപ്പൂർ എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസും പരിശോധനയിൽ പങ്കെടുത്തു. 5.1 കിലോ ഹെറോയിൻ, 33.4 കിലോ കഞ്ചാവ്, 3.29 കിലോ ചരസ് എന്നിവ പിടികൂടി.