kerala-team

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​രാ​ജ്യ​ത്ത് ​പു​ത്ത​ൻ​ ​കാ​യി​ക​ ​വി​പ്ല​വ​ത്തി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​ഗു​ജ​റാ​ത്തി​ന്റെ​ ​മ​ണ്ണി​ൽ​ 36​-ാ​മ​ത് ​ദേ​ശീ​യ​ ​ഗെ​യിം​സി​ന് ​വ​ർ​ണാ​ഭ​മാ​യ​ ​തു​ട​ക്കം.​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​മൊ​ട്ടേ​ര​യി​ലെ​ ​സ്വ​ന്തം​ ​പേ​രി​ലു​ള്ള​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഗാ​ല​റി​യി​ൽ​ ​ആ​വേ​ശ​ത്തി​ര​തീ​ർ​ത്ത​ ​പ​തി​നാ​യി​ര​ങ്ങ​ളെ​ ​സാ​ക്ഷി​യാ​ക്കി​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ദ്ഘാ​ട​നം​ ​നി​‌​ർ​വ​ഹി​ച്ചു.
ഗെ​യിം​സി​ന്റെ​ ​ഭാ​ഗ്യ​ചി​ഹ‌്ന്ന​മാ​യ​ ​സാ​വ​ജ് ​എ​ന്ന​ ​സിം​ഹ​ത്തെ​ ​സ്ഥാ​പി​ച്ച​ ​ വാ​ഹ​ന​ത്തി​ൽ​ ​ഗു​ജ​റാ​ത്ത് ​മു​ഖ്യ​മ​ന്ത്രി​ ​ഭൂ​പേ​ന്ദ്ര ​പ​ട്ടേ​ലി​നൊ​പ്പം​ ​സ്‌​റ്റേ​ഡി​യ​ത്തെ​ ​വ​ലം​വ​ച്ച് ​കാ​ണി​ക​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്ത​ ​ശേ​ഷ​മാ​ണ് ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലേ​ക്ക് ​ക​യ​റി​യ​ത്.​ ​
കാ​യി​ക​ ​മേ​ഖ​ല​യി​ലെ​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​വും​ ​അ​ഴ​ിമ​തി​യും​ ​ഇ​ല്ലാ​താ​ക്കാ​നാ​യ​ത് ​വ​ലി​യ​ ​നേ​ട്ട​മാ​ണെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ത​ങ്ങ​ൾ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​കാ​യി​ക​ ​മേ​ഖ​ല​യെ​ ​ശു​ദ്ധി​ക​രി​ച്ച് ​ഈ​ ​പ്ര​വ​ണ​ത​ക​ൾ​ ​ഇ​ല്ലാ​താ​ക്കി.​ ഇ​ന്ന് ​ന​മ്മുടെ താരങ്ങൾ ​ത​ന്നെ​ ​റെ​ക്കാ​ഡ് ​സ്ഥാ​പി​ക്കു​ക​യും​ ​അ​വ​ തി​രു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ത് ​കാ​ണാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ച​ട​ങ്ങി​ൽ​ ​ബ​റോ​ഡ​യി​ലെ​ ​സ്വ​ർ​ണിം​ ​കാ​യി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​ർ​വ​ഹി​ച്ചു.​
പു​ലി​ ക​ളി​യും​ ​ശ​ങ്ക​ർ​ ​മ​ഹാ​ദേ​വ​ന്റെ​ ​ഗാ​ന​ങ്ങ​ളും​ 600​ ​ഓ​ളം​ ​ഗു​ജ​റാ​ത്തി​ ​ക​ലാ​കാ​ര​ൻ​മാ​രു​ടെ​ ​നൃ​ത്ത​ങ്ങ​ളും​ ​ ഓ​ഗ്മ​ന്റ് ​റി​യാ​ലി​റ്റി​ ​ഷോ​യു​മെ​ല്ലാം​ ​ച​ട​ങ്ങി​ന് ​മാ​റ്ര് ​കൂ​ട്ടി.​ ​നീ​ര​ജ് ​ചോ​പ്ര,​ ​പി.വി സിന്ധു,​ അ​ഞ്ജു​ ​ബോ​ബി​ ​ജോ​ർ​ജ്,​ മീ​രാ​ ​ബാ​യി​ചാ​നു​ ​തു​ട​ങ്ങി​യ​വ​രും​ ​ആ​രാ​ധ​ക​ർ​ക്ക് ​ആ​വേ​ശ​മാ​യി.​ ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​ക്യാ​പ്ട​ൻ​ ​ശ്രീ​ശ​ങ്ക​ർ​ ​കേ​ര​ള​ത്തി​ന്റെ​ ​പ​താ​ക​യേ​ന്തി

അത്‌ലറ്റിക്സ് ഇന്ന് മുതൽ

കുറച്ച് ഇനങ്ങളിൽ മത്സരങ്ങൾ നേരത്തെ തന്നെ തുടങ്ങിയെങ്കിലും ഗ്ലാമർ ഇനമായ അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ളവ ഇന്നാണ് അരംഭിക്കുക. അത്‌ലറ്റിക്സിൽ ഇന്ന് 9 ഫൈനലുകളാണുള്ളത്. 20 കി.മി നടത്ത മത്സരത്തോടെയാണ് ഗാന്ധിനഗർ ഐഐടി ഗ്രൗണ്ടിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് കേളികൊട്ടുയരുക. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പ് ഫൈനലും ഇന്നാണ്. ഈ ഇനത്തിൽ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ ജേതാവ് മലയാളി താരം അബ്‌ദുള്ള അബൂബക്കർ സ‌ർവീസസിനായി മത്സരിക്കാനിറങ്ങും. വൈകിട്ട് 4ന് നടക്കുന്ന മത്സരത്തിൽ അരുൺ എ.ബി, അഖിൽ കുമാർസി.ഡി എന്നിവരാണ് കേരളത്തിനായി ഇറങ്ങുന്നത്. നേരത്തെ തുടങ്ങിയ റഗ്ബി, നെറ്റ്‌ബാൾ മത്സരങ്ങളുടെ ഫൈനലുകളും ഇന്നാണ്.

വെയ്റ്റ്‌ലിഫ്‌ടിംഗ്, അമ്പെയ്ത്ത്, ഫെന്‍സിംഗ്, ജിംനാസ്റ്റിക്‌സ്, ഖോ ഖോ, റോളർ സ്‌പോർട്‌സ്, തുഴച്ചിൽ, ഗുസ്തി മത്സരങ്ങളും ഇന്ന് തുടങ്ങും. മീരാബായ് ചാനുവാണ് വെയ്റ്റ്‌ലിഫ്ടിംഗിലെ ശ്രദ്ധാകേന്ദ്രം. ഷൂട്ടിംഗിൽ മൂന്ന് സ്വർണ മെഡലുകളാണ് ഇന്ന് നിശ്ചയിക്കപ്പെടുക.