death

റാബത്ത് : വടക്കൻ മൊറോക്കോയിൽ വിഷ മദ്യം കഴിച്ച 19 പേർ മരിച്ചു. 30ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 48 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്ന് ‌ഡയറക്ടറേറ്റ് ജനറൽ ഒഫ് നാഷണൽ സെക്യൂരിറ്റി അറിയിച്ചു. 2021ൽ കിഴക്കൻ മൊറോക്കോയിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ 20 പേർ മരിച്ചിരുന്നു.