bab

ബാൽക്കണിലെ നോസ്ട്രഡാമസ് എന്ന് പേരിൽ അറിയപ്പെടുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ച‌ർച്ചയാകാറുണ്ട്. അവർ പറഞ്ഞ പല കാര്യങ്ങളും അതുപോലെ നടന്നു എന്നതിന്റെ പേരിലാണ് ബാബ വംഗയുടെ പ്രവചനങ്ങളെ ഇപ്പോഴും ചിലരെങ്കിലും വിശ്വസിക്കപ്പെടുന്നത്. ചെർണോബിൽ ദുരന്തം,​ ഡയാന രാജകുമാരിയുടെ മരണം,​ സോവിയറ്റ് യൂണിയന്രെ തകർച്ച . ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയത് തുടങ്ങിയവയെല്ലാം ബാബ വംഗ പ്രവചിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് ബാബ വംഗ നടത്തിയ ഒരു പ്രവചനമാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. 2022ൽ ഇന്ത്യയിൽ അതിരൂക്ഷമായ വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്നാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്. അതേ തുടർന്ന് വിളനാശം ഉണ്ടാകുകയും ഇന്ത്യയിലാകെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നും ബാബ വംഗ പറഞ്ഞിട്ടുണ്ട്. ഇതാണ് ഇന്ത്യക്കാരെ ആശങ്കയിലാഴ്‌ത്തിയത്. 2022നെ കുറിച്ച് അവർ പറഞ്ഞ ആറു പ്രവചനങ്ങളിൽ രണ്ടെണ്ണം സംഭവിച്ചു കഴിഞ്ഞു എന്നതാണ് കൂടുതൽ ആശങ്ക പരത്തുന്നത്. പല ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലും കനത്ത വെള്ളപ്പൊക്കമുണ്ടാകും എന്നായിരുന്നു അതിലൊരു പ്രവചനം. വരൾച്ചയുടെ ഭാഗമായി വൻ നഗരങ്ങളിൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടും എന്നും ബാബ വംഗ പ്രവചിച്ചിരുനതായി രേഖകളുണ്ട്.

12ാമത്ത വയസിൽ ഒരു കൊടുങ്കാറ്റിനെ തുടർന്നാണ് ബാബ വംഗയ്ക്ക് കാഴ്ച നഷ്ടപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിന് ശേഷമാണ് തനിക്ക് ഭാവി കാണാനുള്ള കഴിവ് ഉണ്ടായത് എന്നാ.യിരുന്നു അവർ അവകാശപ്പെട്ടിരുന്നത്. 5079 വരെയുള്ള പ്രവചനങ്ങളാണ് അവർ നടത്തിയത്. 5079ൽ ലോകം അവസാനിക്കും എന്നും ബാബം വംഗ പ്രവചിച്ചിരുന്നതായി പറയപ്പെടുന്നു.