kk

സിനിമാ,​ പോപ്പ് താരങ്ങളുടെ ജീവിതത്തെ കുറിച്ചറിയാൻ ആരാധകർക്ക് എന്നും താത്പര്യമാണ്,​ താരദമ്പതികളെ പോലുള്ളവരെ കുറിച്ചാകുമ്പോൾ പ്രത്യേകിച്ചു. പോപ്പ് സംഗീത രംഗത്തെ ഏറ്റവും വിലയേറിയ താരമാണ് ജസ്റ്റിൻ ബീബർ. ജസ്റ്റിൻ ബീബറിന്റെ ഭാരയും മോഡലുമായ ഹെയ്‌ലി ബീബർ തങ്ങളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അലക്സ് കൂപ്പറുമൊത്തുള്ള കോൾ ഹെർ ഡാഡി എന്ന പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലാണ് ജസ്റ്റിൻ ബീബറുമായുള്ള ലൈംഗിക ജീവിതത്തെകുറിച്ച് ഹെയ്ലി തുറന്നു പറഞ്ഞത്.

വിവാഹിതരായ ദമ്പതികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല എന്ന് താൻ കരുതുന്നില്ലെന്ന് ഹെയ്‌ലി പറയുന്നു. പ്രഭാതത്തെക്കാൾ കൂടുതൽ രാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാണ് ആഗ്രഹമെന്നും ഹെയ്‌ലി പറയുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചാൽ അതിൽ നിന്ന് പിൻമാറരുതെന്നും ഹെയ്‌ലി പറഞ്ഞു. ശാരീരിക ബന്ധത്തിന് മുമ്പുള്ള തുറന്ന സംസാരം ലൈംഗികത കൂടുതൽ ആസ്വദിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. ഇക്കാര്.ത്തിൽ ജസ്റ്റിൻ ബീബറും ഏറെ താത്‌പര്യം പ്രകടിപ്പിക്കാറുണ്ട്. ഞങ്ങൾ അത് ശീലമാക്കാറുണ്ടെന്നും ഹെയ്ലി പറഞ്ഞു.

View this post on Instagram

A post shared by Hailey Rhode Baldwin Bieber (@haileybieber)

വിവാഹത്തിന് മുൻപുള്ള ജീവിതത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് സംസാരിക്കാൻ ജസ്റ്റിൻ തയ്യാറാകാറുണ്ടെന്നും അത് കൊണ്ട് തന്നെ അവനെ കൂടുതൽ സ്നേഹിക്കുക.യും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഹെയ്‌ലി വ്യക്തമാക്കി. 2016ൽ പ്രണയബന്ധം വേർപിരിഞ്ഞ ഇരുവരും 2018ലാണ് വീണ്ടും ഒന്നിച്ചത്. ഹോളിവുഡ് നടനും നിർമ്മാതാവുമായ സ്റ്റീഫൻ ബാൾഡ് വിന്നിന്റെ മകളാണ് ഹെയ്ലി. വോ​ഗ്, മാരി ക്ലയർ, സ്പാനിഷ് ​ഗാർപേഴ്സ് ബസാർ തുടങ്ങിയ മാ​ഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിരുന്നു. ഗായികയും നടിയുമായ സലീന ഗോമസുമായി വർഷങ്ങളോളം നീണ്ട പ്രണയത്തിലായിരുന്നു ബീബർ.

View this post on Instagram

A post shared by Justin Bieber (@justinbieber)