ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവറാം മണി സംവിധാനം ചെയ്യുന്ന ശുഭദിനം ഒക്ടോ. 7ന് തിയേറ്ററിൽ. ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്,ഇടവേള ബാബു, മറീന മൈക്കിൾ, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. രചന: വി.എസ്. അരുൺ കുമാർ.എഡിറ്റംഗ് ശിവറാം മണി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മാണം.

ആനന്ദം പരമാനന്ദം
ഇന്ദ്രൻസ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം റിലീസിന് ഒരുങ്ങുന്നു.തിങ്കളാഴ്ചനിശ്ചയത്തിലൂടെ എത്തിയ അനഘ നാരായണനാണ് നായിക. അജു വർഗീസ്, ബൈജു സന്തോഷ്,, സാദിഖ്, കിച്ചു ടെല്ലസ്, ഗോവിന്ദ് പൈ, കൃഷ്ണചന്ദ്രൻ, വനിതകൃഷ്ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ. രചന സിന്ധുരാജ്.സപ്ത തരംഗ് ക്രിയേഷൻസിന്റെ ബാനറിൽ ഒ.പി.ഉണ്ണിക്കൃഷ്ണൻ,സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ ,ജയ ഗോപാൽ, കെ.മധു എന്നിവർ ചേർന്നാണ് നിർമ്മാണം.