
ബംഗളൂരു: ബൈക്കിൽ ഒന്നിച്ച് യാത്രചെയ്ത യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. ഇതര മതത്തിൽപ്പെട്ട യുവാവിന്റെ ബൈക്കിൽ യുവതി കയറിയതാണ് ആക്രമണത്തിന് കാരണം. ബംഗളൂരുവിലെ ദൊഡ്ഡബെല്ലാപൂരിയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം.
യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് ഇസ്ലാംപുർ സ്വദേശി അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. തുടർന്ന് യുവതിയോട് മാതാപിതാക്കളുടെ നമ്പർ ചോദിച്ചു. കൊടുക്കാതായപ്പോൾ ഇരുവരെയും ഭീഷണിപ്പെടുത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സദാചാര ഗുണ്ടകൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു. തുടർന്ന് യുവതി ദോഡ്ഡബെല്ലാപുർ നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തു.