
ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഒഫ് കൊത്തയുടെ ലൊക്കേഷനിൽ ജന്മദിനം ആഘോഷിച്ച് ഗോകുൽ സുരേഷ്. ദുൽഖർ സൽമാൻ ചേർത്തുപിടിച്ച പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഗോകുലിന്റെ സഹോദരൻ മാധവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ചിത്രത്തിൽ മാധവുണ്ട്.ദുൽഖർ സൽമാനും ഗോകുൽ സുരേഷും ആദ്യമായാണ് ഒരുമിക്കുന്നത്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയിൽ പ്രധാന വേഷമാണ് ഗോകുൽ അവതരിപ്പിക്കുന്നത്. മധുരയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഐശ്വര്യലക്ഷ്മി, നൈല ഉഷ, ശാന്തികൃഷ്ണ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്.