mm

മമ്മൂട്ടി- ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ പൂർത്തിയായി. 56 ലൊക്കേഷനുകളിൽ 79 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. 65 ദിവസം മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നു. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് എത്തുന്നു. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ആർ.ഡി. ഇലുമിനേഷൻസ് ആണ് ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ ഉദയകൃഷ്ണ. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജസ്റ്റിൻ വർഗീസ്, പി.ആർ. ഒ പി. ശിവപ്രസാദ്.