കർണാടകയിലെ കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന കുറേ സ്നേഹമുള്ളവരെ പരിചയപ്പെടാൻ വാവ സുരേഷിന് കഴിഞ്ഞ കുടക് യാത്രയിലൂടെ കഴിഞ്ഞിരുന്നു. പുതിയ അതിഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ വാവ അവരോടൊപ്പം വീണ്ടും കർണാടകയിൽ യാത്ര ചെയ്യുകയാണ്.

vava-suresh

ഇന്ന് കുടകിലെ നവീൻ റാക്കി എന്ന പാമ്പ് സംരക്ഷകന് ഒപ്പമാണ് വാവയുടെ യാത്ര . രാവിലെ നവീൻ റാക്കിക്ക് ഒരു കോൾ കാപ്പിത്തോട്ടത്തിൽ ഒരു പാമ്പ്‌. ഉടൻ തന്നെ വാവ സുരേഷിനെ വിവരമറിയിച്ചു.കുറച്ച് സമയത്തിനകം രണ്ട് പേരും ഒന്നിച്ച് കാപ്പി തോട്ടത്തിലേക്ക് യാത്ര തിരിച്ചു.

സ്ഥലത്തെത്തിയ വാവായുടെ മുഖത്ത് സന്തോഷം,അപൂർവമായി കാണുന്ന ഗരഗസ മണ്ഡലിയാണെന്ന് നവീൻ വാവയോട് പറഞ്ഞു. നമ്മുടെ നാട്ടിൽ അപൂർവമായി കാണുന്ന ഏറ്റവും നീളം കുറഞ്ഞ അണലി. കടിച്ചാൽ അപകടം ഉറപ്പ്‌.കുടകിലെ ഗരഗസ മണ്ഡലിയെ ആദ്യമായി സ്നേക്ക് മാസ്റ്ററിലൂടെ നിങ്ങൾക്ക് മുന്നിൽ പരിച്ചയപ്പെടുത്തുന്ന ഈ എപ്പിസോഡ് മറക്കാതെ കാണുക...