അഹമ്മദാബാദ്: ഗാന്ധിനഗർ - മുംബയ് വന്ദേ ഭാരത് എക്‌സ്‌പ്രസ് സെമി ഹൈസ്‌പീഡ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 10.30ന് ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിലായിരുന്നു ഫ്ലാഗ് ഓഫ്. തുടർന്ന് ഗാന്ധിനഗർ മുതൽ കലുപൂർ വരെ മോദി ട്രെയിനിൽ യാത്ര ചെയ്തു. മഹാരാഷ്ട്ര - ഗുജറാത്ത് തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ ഇന്ന് മുതൽ വാണിജ്യാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും.

ആറു ദിവസവും സർവീസ്

 ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും

 മുംബയ് സെൻട്രൽ സ്റ്റേഷനിൽ നിന്ന് - രാവിലെ 6.10

 ഗാന്ധിനഗറിലെത്തുന്നത്- ഉച്ചയ്ക്ക് 12.30

 ഗാന്ധിനഗറിൽ നിന്നുള്ള മടക്കയാത്ര- ഉച്ചയ്ക്ക് 2.05

 മുംബയിലെത്തുന്നത്- രാത്രി 8.35

 സ്റ്റോപ്പുകൾ- സൂറത്ത്, വഡോദര, അഹമ്മദാബാദ്

 കോച്ചുകൾ- 16

 ഓടി തുടങ്ങിയത് രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ്

 ആദ്യ സർവീസ് ന്യൂഡൽഹി - വാരണാസി

 രണ്ടാമത്തേത് ന്യൂഡൽഹി - ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര

യാത്ര നിരക്ക്

 എക്സിക്യുട്ടീവ് ചെയർ കാറിൽ - 2,505 രൂപ

 ചെയർ കാറിൽ- 1,385 രൂപ

വന്ദേ ഭാരത് എക്‌സ്‌പ്രസ്

 തദ്ദേശീയമായി രൂപകല്പന ചെയ്‌ത സെമിഹൈ സ്‌പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിൻ

 160 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ട സമയം- 140 സെക്കൻഡ്

 ജി.എസ്.എം / ജി.പി.ആർ.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനം

 കോച്ചുകളിൽ പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

 ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളിൽ ടച്ച് ഫ്രീ സ്ലൈഡിംഗ് വാതിലുകളും

 എക്‌സിക്യുട്ടീവ് ക്ലാസിൽ കറങ്ങുന്ന സീറ്റുകൾ

 വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്ലറ്റുകൾ