
ന്യൂഡൽഹി: ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായി അരവിന്ദ് കേജ്‌രിവാൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഓട്ടോഡ്രൈവർ ബിജെപി അനുഭാവിയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബിജെപി സംസ്ഥാന മാദ്ധ്യമ മേധാവി സുബിൻ ആശര.
കേജ്‌രിവാളിനെ കാണുന്നതിനായി പണം ലഭിച്ചുവെന്ന് ഓട്ടോഡ്രൈവറായ വിക്രം ദന്താനി വെളിപ്പെടുത്തിയതായി സുബിൻ ആശര പറഞ്ഞു. ദിലീപ് ബി ജെ പി അംഗങ്ങൾക്കൊപ്പം നിൽക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആരോപണം. ഈ വിക്രം ദന്താനിയുടെ വീട്ടിലാണ് കെജ്‌രിവാൾ മാദ്ധ്യമങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയത്. പണത്തെക്കുറിച്ച് സംസാരിച്ച് കെജ്‌രിവാളിന്റെ ആളുകൾ തന്നെ പ്രേരിപ്പിച്ചിരുന്നുവെന്നും വിക്രം പറഞ്ഞു. എന്നാൽ കുട്ടിക്കാലം മുതൽ മോദിയുടെ ആരാധകനാണ് വിക്രം എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ये वही ऑटोवाला विक्रम दंतानी है जिसके घर केजरीवाल जी मीडिया को लेकर खाना खाने गए थे।
— Zubin Ashara (@zubinashara) September 30, 2022
विक्रम भाई का कहना है की केजरीवाल के लोग उन्हे पैसे की बात कहकर मनाए थे पर ये बचपन से ही मोदी जी के फैन हैं। 😁 pic.twitter.com/iWNBj4GqwK
സെപ്തംബർ 12ന് ഗുജറാത്ത് സന്ദർശന വേളയിൽ ഒരു പൊതുയോഗത്തിനിടെ വിക്രം ദന്താനി കേജ്‌രിവാളിനെ വീട്ടിൽ അത്താഴത്തിന് ക്ഷണിക്കുകയായിരുന്നു. പിന്നാലെ ക്ഷണം സ്വീകരിച്ച് കേജ്‌രിവാൾ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തുകയും ചെയ്തു. ഇക്കാര്യം കേജ്രിവാൾ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി ബി ജെ പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
अहमदाबाद में ऑटो चालक विक्रमभाई दंताणी बड़े प्यार से अपने घर खाने पर लेकर गए, पूरे परिवार से मिलवाया, स्वादिष्ट खाने के साथ बहुत आदर-सत्कार दिया। इस अपार स्नेह के लिए विक्रमभाई और गुजरात के सभी ऑटो चालक भाइयों का ह्रदय से धन्यवाद। pic.twitter.com/SiFCZOizaW
— Arvind Kejriwal (@ArvindKejriwal) September 12, 2022