pumpkin

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തരം ആചാരങ്ങളാണ് ഉള്ളത്. പ്രണയം, വിവാഹം എന്നിവയിലും വ്യത്യസ്തമായ ആചാരങ്ങൾ പിന്തുടരുന്നുണ്ട്. യുക്രെയിനിൽ ഇത്തരത്തിൽ പിന്തുടരുന്ന ഒരു ആചാരമാണ് റിബണും, മത്തങ്ങയും. യുക്രെയിനിൽ ഒരു ആൺകുട്ടിക്ക് പെൺകുട്ടിയുമായി ഇഷ്ടം തുറന്ന് പറഞ്ഞാൽ ഒരു പക്ഷേ ലഭിക്കുന്നത് മത്തങ്ങയാവാം. മത്തങ്ങ ലഭിച്ചാൽ അതുമായി സ്ഥലം വിട്ടോ എന്ന സന്ദേശമാണ്. ഇനി പെൺകുട്ടിക്ക് ഇഷ്ടമായാൽ യുവാവിന്റെ കൈയിൽ ഒരു റിബണണിയും.

മത്തങ്ങയെന്ന് കേൾക്കുന്നത് തന്നെ അതുകൊണ്ട് യുക്രെയിനിലെ ആൺകുട്ടികൾക്ക് ഭയമാണ്. ഇതിനാൽ പെൺകുട്ടികളെ ഇഷ്ടമായാൽ അതിനെ കുറിച്ച് സംസാരിക്കുവാൻ സാധാരണയായി രാത്രികാലങ്ങളിൽ മാത്രമേ യുവാക്കൾ ധൈര്യപ്പെടാറുള്ളു. സാധാരണയായി യുവാവ് കുടുംബത്തേയും കൂട്ടിയാണ് പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ഇരു കുടുംബങ്ങളും വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കുമെങ്കിലും, അന്തിമ തീരുമാനം പെൺകുട്ടിയാണെടുക്കുക. വിവാഹത്തിന് സമ്മതിക്കുകയാണെങ്കിൽ, അവൾ ആൺകുട്ടിയുടെ കൈയിൽ ഒരു റിബൺ കെട്ടും, വിസമ്മതിച്ചാൽ ആൺകുട്ടിക്ക് ഒരു മത്തങ്ങ നൽകും. മത്തങ്ങയുമായി മടങ്ങുമ്പോൾ ആളുകൾ കാണാതിരിക്കാനാണ് വിവാഹകാര്യം സംസാരിക്കാൻ രാത്രി പോകുന്നതത്രേ.

എന്തിന് മത്തങ്ങ

ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ എന്തിനാണ് മത്തങ്ങ കൊടുക്കുന്നത്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ആൺകുട്ടിയെ വെറുംകൈയോടെ തിരിച്ചയക്കാതെ ഇരിക്കാനാണെന്നാണ് ഇങ്ങനെയൊരു സമ്മാനമെന്നാണ് ഒരു പക്ഷം. യുക്രെയിനിൽ മത്തങ്ങ എന്നാൽ എതിർപ്പിനുള്ള ഒരു അടയാളം കൂടിയാണ്.