
അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് വഴിമാറി. വാഹന വ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകൾ അഹമ്മദാബാദ് ഗാന്ധിനഗർ റോഡിൽ വച്ച് ആംബുലൻസിന് വഴി മാറാനായി ഇടതുവശത്തേക്ക് പതിയെ നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദിലെ ദൂരദർശൻ സെന്ററിന് സമീപത്തെ പൊതുറാലി കഴിഞ്ഞ് മോദി മടങ്ങുമ്പോഴായിരുന്നു സംഭവം.