
അഹമ്മദാബാദ് : 36-ാമത് ദേശീയ ഗെയിംസിൽ സ്വർണത്തുടക്കവുമായി കേരളം. രണ്ട് വീതംസ്വർണവും വെങ്കലവും ഒരു വെള്ളിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് ഇന്നലെ എത്തിയത്. റോളർ സ്കേറ്റിംഗിൽ പുരുഷൻമാരുടെ ആർട്ടിസ്റ്റിക് ഫ്രീ സ്കേറ്റിംഗ് കോഡിൽ അഭിജിത്ത് അമൽ രാജും വനിതകളുടെ സ്കേറ്റ് ബോർഡിംഗിൽ വിദ്യാ ദാസുമാണ് സ്വർണം നേടിയത്. പുരുഷൻമാരുടെ സ്കേറ്റ് ബോർഡിംഗിൽ വിനീഷ് വെങ്കലം നേടി. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ അരുൺ വെള്ളി സ്വന്തമാക്കിയപ്പോൾ വനിതകളുടെ ഫെൻസിംഗിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.