moto

ല​ക്നൗ​ ​:​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​മോ​ട്ടോ​ ​ജി​ ​പി​ ​ബൈ​ക്കോ​ട്ട​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ത്യ​ ​വേ​ദി​യാ​കു​ന്നു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​സെ​പ്തം​ബ​റി​ൽ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ബു​ദ്ധ് ​സ​ർ​ക്യൂ​ട്ടാ​യി​രി​ക്കും​ ​മോ​ട്ടോ​ ​ജി​ ​പി​ക്ക് ​വേ​ദി​യാ​വു​ക.​ ​കേ​ന്ദ്ര​ ​കാ​യി​ക​ ​മ​ന്ത്രി​ ​അ​നു​രാ​ഗ് ​താ​ക്കൂ​റാ​ണ് ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​
2011​മു​ത​ൽ​ 13​വ​രെ​ ​ഫോ​ർ​മു​ല​ ​വ​ൺ​ ​കാ​റോ​ട്ട​ ​മ​ത്സ​ര​ത്തി​ന് ​ബു​ദ്ധ് ​സ​ർ​ക്യൂ​ട്ട് ​വേ​ദി​യാ​യി​രു​ന്നു.​ ​സാ​ധാ​ര​ണ​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​മോ​ട്ടോ​ ​ജി​ ​പി​ ​ന​ട​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ച് ​നാ​ളു​ക​ളാ​യി​ ​കാ​ണി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഗ​ണ്യ​മാ​യ​ ​കു​റ​വ് ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​പു​തി​യ​ ​വേ​ദി​ക​ളെ​ക്കു​റി​ച്ച് ​അ​ധി​കൃ​ത​‌​ർ​ ​ചി​ന്തി​ച്ച​ത്.​ ​ഇ​ന്ത്യ​യ്ക്ക് ​പു​റ​മെ​ ​ക​സ​ഖ്സ്ഥാ​നും​ ​പു​തി​യ​ ​വേ​ദി​യാ​യി​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.