award

വടകര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.കെ.രാഘവന്റെ സ്മരണയ്ക്കായി കെ.കെ.രാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക്. കാർഷിക- സഹകരണ രംഗത്ത് നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് കെ.കെ.രാഘവൻ സ്മാരക സമിതി പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അറിയിച്ചു. 20,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോ.നാലിന് വൈകിട്ട് നാലിന് വടകര ടൗൺഹാളിൽ നടക്കുന്ന കെ.കെ.രാഘവൻ അനുസ്മരണ സമ്മേളനത്തിൽ എം.വി.ശ്രേയാംസ്‌കുമാർ സമ്മാനിക്കും.