തിരുവനന്തപുരം: ലോക ഹൃദയദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനും ഹൃദയസംരക്ഷണത്തിനാവശ്യമായ നല്ല ശീലങ്ങൾ ബാല്യത്തിൽ തന്നെ തുടങ്ങണമെന്ന സന്ദേശം എത്തിക്കുന്നതിനുമായി ഇൻഡോ- ഇന്റർ നാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ സ്‌കൂളിൽ നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ ആർ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ഡി. വിൽഫ്രഡ് റോബിൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോറ. എം, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ചെയർമാൻ എം.എൽ. ഉണ്ണികൃഷ്‌ണൻ, പൂജപ്പുര ആനന്ദമാരാർ സ്‌കൂൾ സെക്രട്ടറി ആചാര്യ സദാശിവാനന്ദ അവദൂത, പ്രമുഖ ഗസൽ ഗായകൻ രാജേഷ് രേശായി എന്നിവർ പങ്കെടുത്തു.