suriya-jyothika

ന്യൂഡൽഹി: കഴിഞ്ഞ വർഷം സൂററൈയ് പോട്രു, ജയ് ഭീം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ തമിഴ് മുൻനിര താരമായ സൂര്യ നേടിയിരുന്നു. സൂററൈയ് പോട്രിലെ അഭിനയപ്രകടനം താരത്തിന് മികച്ച നടനുള്ല ദേശീയ പുരസ്കാരത്തിന് അർഹനാക്കുകയും ചെയ്തു. ദേശീയ പുരസ്കാര വേളയിൽ നിന്നുള്ള താരത്തിന്റെയും ഭാര്യ ജ്യോതികയുടെയും സ്നേഹപ്രകടനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നത്.

സൂര്യയെ പോലെ തന്നെ തമിഴ് സിനിമ ലോകത്ത് വലിയ സ്വീകാര്യതയുള്ള താരമാണ് നടിയും നിർമാതാവുമായ ജ്യോതിക. സൂററൈയ് പോട്രിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയതിനൊപ്പം ചിത്രം പ്രൊഡ്യൂസ് ചെയ്തതിനും താരത്തിന് പുരസ്കാരം ലഭിച്ചിരുന്നു. സൂററൈയ് പോട്രിന് ഈ വർഷത്തെ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ലഭിച്ചതോടെ സഹനിർമാതാവായ ജ്യോതികയും പുരസ്കാര നേട്ടത്തിൽ പങ്കാളിയായി. സൂര്യ മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ സദസിലുണ്ടായിരുന്ന ജ്യോതിക തന്റെ ഫോണിൽ പകർത്തിയിരുന്നു. ജ്യോതിക പുരസ്കാരം സ്വീകരിച്ചപ്പോൾ സമാനമായി സൂര്യയും ചിത്രങ്ങൾ പകർത്തി. താരദമ്പതികൾ പരസ്പരം അഭിമാനത്തോടെ പുരസ്കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ പകർത്തുന്നത് ആരാധകരും ദേശീയ മാദ്ധ്യമങ്ങളും അടക്കം പങ്കുവെച്ചതോടെ ചിത്രങ്ങൾ വൈറലായി മാറി. ഇതോടെ യഥാർത്ഥ ജീവിതത്തിലെ ബൊമ്മിയും മാരനും എന്ന അടിക്കുറിപ്പോട് കൂടിയതടക്കമുള്ള നിരവധി ട്വീറ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു.

❤😍#Suriya #Jyothika #NationalAward2022 @Suriya_offl #SooraraiPottru pic.twitter.com/XamOqSsJVN

— அருண்குமார் ம (@Arun_thought) September 30, 2022

Real life bommi and maara 🥹#Jyotika #Suriya #SooraraiPottru pic.twitter.com/leHjtCyLqs

— 𝘼𝙖𝙙𝙝𝙖𝙫 𝙈𝙖𝙖𝙧𝙖ᶜˢ  (@adjtwtz) September 30, 2022

No words to appreciate his hard work 🔥🔥 @Suriya_offl
Tamil industry is proud to have you Anna
PRIDE OF KOLLYWOOD❤ #suriya
The women #jyotika always with him in his sucess and failures 🥺🥺🥺
Two eyes are not enough to see this beautiful picture ❤ pic.twitter.com/CHw2PrHyTc

— Gayathri💫 (@Gayathr64848143) September 30, 2022

68-ാമത് ദേശീയ ചലചിത്ര പുരസ്കാര ച‌ടങ്ങിൽ സൂററൈയ് പോട്രു വ്യത്യസ്ത വിഭാഗങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. സൂര്യയുടെ മികച്ച നടനായുള്ള പുരസ്കാരത്തിനൊപ്പം മലയാളിയായ അപർണ ബാലമുരളി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ല പുരസ്കാരവും നേടി. കൂടാതെ മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും സുധ കൊങ്കര സംവിധാനം വിർവ്വഹിച്ച ചിത്രത്തിന് ലഭിച്ചിരുന്നു.