kk

ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധമുള്ള 436 വർഷം പഴക്കമുള്ള ബംഗ്ലാവ് വില്പനയ്ക്ക്. അടുത്തിടെ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ കസിന്റെ ബംഗ്ലാവ് ആണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. രാജ്ഞിയുടെ ഫസ്റ്റ് കസിനായ ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്ററിന്റേതാണ് ബംഗ്ലാവ്. നോർത്താംപ്ടൺ ഷയറിലെ ബാൺവെൽ മാനറിലുള്ള ഈ ബംഗ്ലാവിൽ 40 മുറികളാണുള്ളത്.

അതിൽ നാല് റിസപ്ഷൻ റൂമുകളും എട്ട് കിടപ്പുമുറികളും ആറ് ബാത്ത്‍റൂമുകളും ഉൾപ്പെടും.

ചാൾസ് മൂന്നാമൻ രാജാവിന്റെ ആദ്യത്തെ കസിൻ റിച്ചാർഡ് രാജകുമാരൻ തൊണ്ണൂറുകളുടെ പകുതി വരെ ഡച്ചസ് ഓഫ് ഗ്ലൗസെസ്റ്റർ ബിർഗിറ്റ് വാൻ ഡ്യൂർസിനൊപ്പം ഇവിടെ താമസിച്ചിരുന്നു. പിന്നീട്, അവർക്ക് അവിടെ താമസിക്കാനായില്ല അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങുകയായിരുന്നു.അതിന് ശേഷം അവർ ഔദ്യോ​ഗികമായി ഇത് ഒരു ആന്റിക്സ് ഫേമിന് കൈമാറുകയും കെനിം​ഗ്സ്റ്റൺ പാലസിലെ ഒരു അപാർട്മെന്റിലേക്ക് താമസം മാറുകയും ചെയ്തു. പിന്നീടും ഈ ബം​ഗ്ലാവ് പല കൈ മറിഞ്ഞുപോയി. എന്നാൽ, 25 വർഷങ്ങൾക്ക് ശേഷം ഇത് കുടുംബത്തിലേക്ക് തന്നെ തിരികെ എത്തി.

ആലീസ് രാജകുമാരിയുടെ ഭർത്താവ് പ്രിൻസ് രാജകുമാരൻ £37,000 -ത്തിന് ഇത് വാങ്ങുകയായിരുന്നു.ഈ മാസം ആദ്യം വീട്ടിലെ വിവിധ ശില്പങ്ങളും ഫർണിച്ചറുകളും അടക്കമുള്ള വസ്തുക്കൾ ലേലത്തിൽ വിറ്റിരുന്നു. 1