vidya-das


തി​രു​വ​ന​ന്ത​പു​രം​:​ ​ജീ​വി​ത​വ​ഴി​യി​ൽ​ ​വി​ധി​യു​യ​ർ​ത്തി​യ​ ​വെ​ല്ലു​വി​ളി​ക​ളെ​ ​ധീ​ര​മാ​യി​ ​മ​റി​ക​ട​ന്ന് ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​സ്കേ​റ്റ് ​ബോ​ർ​ഡിം​ഗ് ​പാ​ർ​ക്ക് ​വി​ഭാ​ഗ​ത്തി​ൽ​ ​വി​ദ്യാ​ ​ദാ​സെ​ന്ന​ ​പ​തി​ന്നാ​ലു​കാ​രി​ ​നേ​ടി​യ​ ​സ്വ​ർ​ണ​ത്തി​ന് ​വ​ജ്ര​ത്തി​ള​ക്ക​മാ​ണ്.​ ​വി​ഴി​ഞ്ഞ​ത്ത് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യ​യ്ക്ക് ​സ്വ​ന്ത​മാ​യി​ ​വീ​ടു​പോ​ലു​മി​ല്ല.​ ​അ​മ്മ​ ​വേ​ണി​ ​മ​റ്ര് ​വീ​ടു​ക​ളി​ൽ​ ​ജോ​ലി​യ്ക്ക് ​പോ​യി​കി​ട്ടു​ന്ന​ ​പ​ണം​ ​കൊ​ണ്ടാ​ണ് ​വി​ദ്യ​യു​ടേ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​റി​യ​യു​ടേ​യും​ ​ക്രൈ​സ​ണി​ന്റേ​യും​ ​പ​ഠ​ന​വും​ ​മ​റ്റ് ​ദൈ​നം​ദി​ന​ ​ചെ​ല​വു​ക​ളും​ ​ന​ട​ക്കു​ന്ന​ത്.​ ​അ​മ്മൂ​മ്മ​യോ​ടൊ​പ്പം​ ​വാ​ട​ക​ ​വീ​ട്ടി​ലാ​ണ് ​ഇ​വ​രു​ടെ​ ​താ​മ​സം.
സെ​ബാ​സ്റ്റ്യ​ൻ​ ​ഇ​ന്ത്യ​ൻ​ ​സോ​ഷ്യ​ൽ​ ​പ്രൊ​ജ​ക്ട് ​എ​ന്ന​ ​എ​ൻ.​ജി.​ഒ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​കോ​വ​ളം​ ​സ്കേ​റ്റ് ​ക്ല​ബി​ലൂ​ടെ​യാ​ണ് ​അ​ഞ്ച് ​വ​ർ​ഷം​ ​മു​ൻ​പ് ​വി​ദ്യ​ ​സ്കേ​റ്റിം​ഗി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​വി​ദ്യ​യ്ക്ക് ​സ്കേ​റ്രിം​ഗി​ന് ​ആ​വ​ശ്യ​മാ​യ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യുള്ള സഹായങ്ങൾ​ ​ചെ​യ്തു​ ​കൊ​ടു​ക്കു​ന്ന​ത് ​ഇ​വ​രാ​ണ്.​ ​ക്ല​ബി​ലെ​ ​വി​നീ​ത് ​വി​ജ​യ​ന്റെ​ ​കീ​ഴി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​നേ​ര​ത്തെ​ ​ശ​നി​യും​ ​ഞാ​യ​റും​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ 3​വ​രെ​യാ​യി​രു​ന്നു​ ​പ​രി​ശീ​ല​നം.​ ​ദേ​ശീ​യ​ ​ഗെ​യിം​സി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ഒ​രു​ ​മാ​സം​ ​എ​ല്ലാ​ദി​വ​സ​വും​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​നാ​ല് ​മ​ണി​ക്കൂ​റോ​ളം​ ​പ​രി​ശീ​ല​ിച്ചു.​ ​
പ​രി​മി​തി​ക​ൾ​ ​കാ​ര​ണം​ ​പ​ല​പ്പോ​ഴും​ ​ക​ട​ ​വ​രാ​ന്ത​യി​ൽ​ ​മ​റ്റും​ ​പ​രി​ശീ​ലി​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.​ ​ര​ണ്ട് ​ത​വ​ണ​ ​ദേ​ശീ​യ​ ​ചാ​മ്പ്യ​നു​മാ​യി​ട്ടു​ണ്ട് ​വെ​ങ്ങാ​നൂ​ർ​ ​സ്കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യ​ർ​ത്ഥി​യാ​യ​ ​വി​ദ്യ.​ ​വി​ദ്യ​യു​ടെ​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​കോ​വ​ളം​ ​സ്‌​കേ​റ്റ് ​ക്ല​ബി​ൽ​ ​പ​രി​ശ​ലി​ക്കു​ന്നു​ണ്ട്.​ ​ഇ​ന്ന് ​സ്ട്രീ​റ്റ് ​വി​ഭാ​ഗ​ത്തി​ലും​ ​വി​ദ്യ​ ​മ​ത്സ​രി​ക്കാനിറങ്ങും.