malappuram
ബാബു പുലാക്കാലിനെയും, റിട്ട. അദ്ധ്യാപിക സി.സരള ദേവിയേയും പെരിന്തൽമണ്ണ അമൃതം പൊയ്ക സ്‌നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓയിസ്‌ക ജില്ലാ സെക്രട്ടറി ഡോ.പി.കൃഷ്ണദാസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രശസ്തനായ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ബാബു പുലാക്കലിനെ അമൃതം പൊയ്ക സ്‌നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓയിസ്‌ക ജില്ലാ സെക്രട്ടറി ഡോ.കൃഷ്ണദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. പെരിന്തൽമണ്ണയിലെ മുൻകാല സ്റ്റുഡിയോ ഉടമയായിരുന്ന കെ.പി.യൂസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഡോക്ടർമാരായ ഷീബ കൃഷ്ണദാസ്, ശാലി രാജീവ്, വിഷ്ണു മോഹൻ, നീന്തൽ പരിശീലക കെ.നളിനിദേവി സംസാരിച്ചു. ആയുർവേദ ചികിത്സയും, രോഗപ്രതിരോധ ജീവിത മാർഗ്ഗവും സ്വീകരിച്ച റിട്ട.ടീച്ചർ 71 കാരിയായ അങ്ങാടിപ്പുറം സ്വദേശിനി സി.സരള ദേവിയേയും ചടങ്ങിൽ വച്ച് ആദരിച്ചു.