gold

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തായി കൊണ്ടുവരാൻ ശ്രമിച്ച് 1.34 കോടി രൂപ വില വരുന്ന സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്നും 45.40ലക്ഷം രൂപ വില വരുന്ന 874.300ഗ്രാം സ്വർണവും, കൊടുവള്ളി സ്വദേശിയിൽ നിന്നു 29.74ലക്ഷം രൂപ വില വരുന്ന 572.650ഗ്രാം സ്വർണവും ജിദ്ദയിൽ നിന്ന് ബഹ്രൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്ന് 58.20ലക്ഷം രൂപ വില വരുന്ന 1132.400ഗ്രാം സ്വർണവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ സിനോയ്.കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺകുമാർ .കെ.കെ. പ്രകാശ്.എം, കെ.സലിൽ , ഇൻസ്‌പെക്ടർമാരായ പ്രതീഷ്.എം, മുഹമ്മദ് ഫൈസൽ .ഇ.കപിൽ ദേവ് സുറൈറ, ഹെഡ് ഹവൽദാർമാരായ സന്തോഷ്‌കുമാർ. എം, ഇ.വി.മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.