 
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ ഓണം ഫെയർ താലൂക്ക് തല ഉദ്ഘാടനം പെരിന്തൽമണ്ണ പട്ടാമ്പി റോഡിലുള്ള പീപ്പിൾസ് ബസാർ പരിസരത്ത് മുനിസിപ്പൽ ചെയർമാൻ പി. ഷാജി നിർവഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ആദ്യ വിൽപ്പനാ കർമ്മം നിർവഹിച്ചു. എൻ.പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. അജയകുമാർ, എ.കെ നാസർ, വി. ബാബുരാജ്, ജോസ് പണ്ടാരപ്പള്ളി, ഹംസ പാലൂർ, രാധാ മോഹൻ, ആൽപ്പാറ കൃഷ്ണദാസ്, എ.ശിവദാസൻ, പ്രസംഗിച്ചു