
തിരൂർ: റോബോട്ടുകളുടെ വ്യത്യസ്തമായ പ്രദർശനവുമായി മലബാർ മഹോത്സവം മുന്നേറുന്നു. തിരൂർ - താനൂർ റോഡിൽ പെരുവഴിയമ്പലത്ത് വൈകിട്ട് നാലു മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം. റോബർട്ട് അനിമൽസ്, ഫുഡ് കോർട്ട്, ഫോട്ടോ പ്രദർശനം, മരണകിണർ തുടങ്ങിയ ഒട്ടനവധി വ്യത്യസ്ഥതകളാണ് മലബാർ മഹോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി നസീമ ഉദ്ഘാടനം ചെയ്തു.