
പെരിന്തൽമണ്ണ: പുലാമന്തോൾ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിലെ നൂറിലധികം കുടുംബങ്ങൾക്ക് ഓണം, ശ്രീ നാരായണ ഗുരുജയന്തി ആഘോഷങ്ങൾ എന്നിവയോടനുബന്ധിച്ച് കിറ്റുകൾ നൽകി. ശാഖാ പ്രസിഡന്റ് ഇറക്കുത്ത് രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം പെരിന്തൽമണ്ണ യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം സുകു പുലാമന്തോൾ, ശാഖ വൈസ് പ്രസിഡന്റ് ഇ. ചന്തു, സെക്രട്ടറി ഭാസ്കരൻ, ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം ഇ. രാമകൃഷ്ണൻ (ദാസൻ) എന്നിവർ നേതൃത്വം നൽകി.