
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ നോർക്ക, പ്രവാസി ക്ഷേമബോർഡുമായി സഹകരിച്ച് പ്രവാസി അദാലത്ത് സംഘടിപ്പിച്ചു. നോർക്ക, പ്രവാസി ക്ഷേമ പദ്ധതികളിൽ അപേക്ഷകൾ നൽകിയിട്ടും തീർപ്പാക്കാത്തവയിൽ തീർപ്പാക്കി. നോർക്ക, പ്രവാസി ക്ഷേമ, പ്രവാസി തിരിച്ചറിയൽ കാർഡുകൾ തത്സമയം വിതരണം ചെയ്തു. നോർക്ക, പ്രവാസി ക്ഷേമ ബോർഡ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ അക്ഷയയുമായി ചേർന്ന് കൗണ്ടറുകളും സംരഭകത്വ കൗണ്ടറും പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രവാസി ഹെൽപ്പ് ഡസ്‌ക് നഗരസഭയിൽ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തിയത്.
ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സി.പി.സുഹ്റാബി അദ്ധ്യക്ഷയായി. ഇഖ്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, വഹീദ ചെമ്പ, നോർക്ക പ്രവാസി ബോർഡ് ഉദ്യോഗസ്ഥരായ കെ.ബാബു രാജൻ, ടി.രാഗേഷ്, വി.പി.സുബീഷ, വി.കെ.സാദിയ, പി.എം.എ.ജലീൽ, സി.ഇസ്മായിൽ, അരിമ്പ്ര സുബൈർ, റസാഖ് സംസാരിച്ചു.