
മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന നേതൃപര്യടനത്തിന് -ഇൻസ്പെയർ 22-തുടക്കമായി. പുത്തനത്താണി, വളാഞ്ചേരി, കൊളത്തൂർ സോൺ പര്യടനമാണ് ഇതിനകം നടന്നത്. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി.എം. മുസ്തഫ കോഡൂർ, സി.കെ.യു. മൗലവി മോങ്ങം, കെ.കെ.എസ്. തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി.എസ്.കെ ദാരിമി എടയൂർ, യൂസുഫ് ബാഖവി മാറഞ്ചേരി. ഊരകം അബ്ദുറഹ്മാൻ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.