
വണ്ടൂർ: ഹോമിയോ കാൻസർ ആശുപത്രിയിൽ വ്യത്യസ്ഥ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി നിരവധി കലാപരിപാടികൾ സംഘടിപ്പിച്ചു. തിരുവാതിരക്കളി, പൂക്കള മത്സരം, വടംവലി, കസേരകളി, ഓണ ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് എച്ച്.എം.സി അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ ഓണസദ്യയിൽ പങ്കാളികളായി.