
എടപ്പാൾ: ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമവും ഓണക്കോടി വിതരണവും ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് മുഖ്യപ്രഭാഷണം നടത്തി. പരിപാടിക്കെത്തിയവർക്ക് ഓണക്കോടി വിതരണം ചെയ്തു. പഴയകാല പ്രവർത്തകർ അനുഭവം പങ്കുവച്ചു. മണ്ഡലം പ്രഭാരി വസന്തകുമാർ , ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറത്തൊടി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം നാരായണനുണ്ണി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. ഹരിദാസൻ, പി.പി. സുരേഷ് , എസ്.സി മോർച്ച ജില്ലാ ജന. സെക്രട്ടറി വാസുദേവൻ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീശൻ, എസ്.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഐ.ടി. ശിവൻ, കൺവീനർ പ്രബീഷ്, മോഹനൻ കോതോൾ, രഞ്ജു രാങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു.