
വള്ളിക്കുന്ന്: മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് ഓണാഘോഷം നടത്തി. ഹീറോസ് നഗറിൽ സാംസ്‌കാരിക സദസ് ടി പി. വിജയൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ബാബുരാജ് പൊക്കടവത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.പി. ഹനീഫ, എം.കെ. കബീർ, തങ്കപ്രഭ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗം അസി. പ്രൊഫസർ ഡോ. നിധിന്ന്യ, സി.ബി എച്ച്.എസ്.എസ് ഹെഡ്‌മാസ്റ്റർ രമേശൻ ടി. തയ്യിൽ, സെക്രട്ടറി ദേവദാസ് തീക്കുന്നത്ത് , ചെയർമാൻ കെ.എം. രഘുനാഥ് , കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. മാനവീയം ജീവകാരുണ്യ പ്രവർത്തന ധനസമാഹരണത്തിനായുള്ള സമ്മാന പദ്ധതിയുടെ കൂപ്പൺ വിതരണോദ് ഘടനം എസ്.ഐ ടി. ബാബുരാജ് നിർവ്വഹിച്ചു.