
തിരുരങ്ങാടി : കൂരിയാട് കാസ്മാ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ആരവം- 2022 ശ്രദ്ധേയമായി. ഏഴുന്നൂറോളം പേർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി . പൂക്കളമിടലും വർണ്ണാഭമായ ഘോഷയാത്രയും നടന്നു. ജീവകാരുണ്യ പ്രവർത്തകൻ സെയ്ത് മോൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി. ഷബീബ്, സെക്രട്ടറി കെ. രാജേഷ്, ട്രഷറർ ഇ. വി. സലാം, ഇ.മുഹമ്മദലി, ചാക്കീരി റഫീഖ്, ഇ.വി. റഹീം, ഇ.നബീൽ, കെ. എം. ഷിനിൻ, ചാക്കീരി അസീം, കെ. എം. പ്രകാശൻ, ഇ. ഷബീറലി. കെ. പി. അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.