
കുറ്റിപ്പുറം :ഗുരുവന്ദനത്തിന്റെ ഭാഗമായി കെ.പി.സി.സി സംസ്കാര സാഹിതി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ ന്യൂ എൽ പി സ്കൂളിലെ അദ്ധ്യാപികയും നഗരസഭ കൗൺസിലറും സഹകരണ റൂറൽ സൊസൈറ്റി ഡയറക്ടറുമായ കമലയെ നിയോജകമണ്ഡലം ചെയർമാൻ ടി.പി ശബരീഷ് പുരസ്കാരം നൽകി ആദരിച്ചു. പ്രവിത കടവനാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ.എ. ജോസഫ്, ജെ.പി വേലായുധൻ, പ്രദീപ് കാട്ടിലായിൽ, കെ ജയപ്രകാശ്, എൻ.പി. സേതുമാധവൻ, എ. പവിത്രകുമാർ, ജെ.പി. നവനീത്, കെ. ശ്രീന സുനിൽ, മുസ്തഫ എന്നിവർ പങ്കെടുത്തു .