malappuram
എ​ൻ.​എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സ്.​ ​ചേ​ലേ​മ്പ്ര​ ​​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ൾ​ ​ഡ​ൽ​ഹി​യെ നേരിടുന്നു.

തേഞ്ഞിപ്പാലം: ഡൽഹിയിലെ നെഹ്രു സ്‌റ്റേഡിയത്തിൽ നടക്കുന്ന സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്‌ബോൾ അണ്ടർ 14 മത്സരത്തിൽ പൂൾ എച്ചിലെ അവസാന മത്സരത്തിൽ ഇന്റർനാഷണൽ സ്‌പോർട്സ് സ്‌കൂൾ ഡൽഹിയെ അഞ്ചു ഗോളിന് പരാജയപ്പെടുത്തി കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ.എൻ.എം.എച്ച്.എസ്.എസ്. ചേലേമ്പ്ര ക്വാർട്ടർ ഫൈനലിൽ കടന്നു. ഒന്നാം പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ടീം രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി ചേർത്ത് പട്ടിക പൂർത്തിയാക്കി.

കേരളത്തിന് വേണ്ടി ജിജിൻ മൂന്ന് ഗോളുകളും മുഹമ്മദ് ജിഷാൻ രണ്ടു ഗോളുകളും സ്‌കോർ ചെയ്തു. പൂൾ എച്ചിലെ എല്ലാ മത്സരങ്ങളും ജയിച്ച് സമ്പൂർണ്ണ ആധിപത്യത്തോടെയാണ് കേരള ടീം ക്വാർട്ടർ ഫൈനലിൽ കടന്നത്. പതിന്നൊന്നാം തിയതി സുബ്രതോ പാർക്ക് സ്റ്റേഡിയത്തിലാണ് ക്വാർട്ടർ ഫൈനൽ.