 
കൊണ്ടോട്ടി: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ 870.35 ഗ്രാം തൂക്കമുള്ള സ്വർണ്ണവുമായി എയർ കസ്റ്റംസിന്റെ പിടിയിൽ. ദുബായിൽ നിന്നും എ.ഐ 938 വിമാനത്തിലെത്തിയ മുഹമ്മദ് ഷാഫിയാണ് (39) പിടിയിലായത്. സംശയം തോന്നിയ ഇയാളെ രാത്രി ജോലിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിൽ മൂന്ന് ക്യാപ്സൂളുകളാക്കി ഒളിപ്പിച്ച 750 ഗ്രാം ഭാരമുള്ള സ്വർണ്ണവും 120 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ്ണ മാലകളും കണ്ടെടുത്തത്. 44,76,210 രൂപ വിപണിയിൽ മൂല്യം വരും.