 
മലപ്പുറം: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സി.നിമേഷിനും, കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും കടുത്തുരുത്തി ഏരിയ സെക്രട്ടറിയുമായ അർജുൻ ചന്ദ്രനും നേരെയുണ്ടായ മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മലപ്പുറത്ത് പ്രകടനം സംഘടിപ്പിച്ചു. ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിലും എസ്.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.