 
തേഞ്ഞിപ്പലം: പിതാവിന്റെ കൂടെ പുത്തൂർ പള്ളിക്കൽ തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ റിസ്സാന്റെ(11) മൃതദേഹമാണ് തിരച്ചിലിനിടെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് അപകടം. അടിഒഴുക്കിൽ പെട്ട് കുട്ടിയെ കാണാതായതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർ ആൻഡ് റെസ്ക്യൂ ടീം തുടങ്ങിയവർ തിരച്ചിൽ നടത്തുന്നുന്നതിനിടയിൽ പുത്തൂർ പള്ളിക്കൽ പാത്തികുഴി പാലത്തിനടുത്ത് നിന്നും 100 മീറ്റർ മാറി പൊന്തക്കാട്ടിൽ നിന്നാണ് ഫയർ ആൻഡ് റെസ്ക്യൂ സംഘം കുട്ടിയുടെ മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.